എരുമപ്പെട്ടി: കടങ്ങോട് പാറപ്പുറം ഗവ.എൽ.പി സ്കൂളിലെ 80-ാം വാർഷികാഘോഷവും അദ്ധ്യാപകർക്കുള്ള യാത്രഅയപ്പും സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് മേരി തോമസ് ഉദ്ഘാടനം ചെയ്തു. കടങ്ങോട് പഞ്ചായത്ത് പ്രസിഡന്റ് രമണി രാജൻ അദ്ധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്തംഗം എ.വി. സുമതി മുഖ്യാതിഥിയായിരുന്നു. വിരമിക്കുന്ന അദ്ധ്യപിക ഐവി. ചുങ്കത്തിനെ ചടങ്ങിൽ ആദരിച്ചു. മികച്ച വിദ്യാർത്ഥികൾക്കുള്ള സമ്മാനദാന കർമ്മം ജില്ലാ പഞ്ചായത്തംഗം കെ. ജയശങ്കർ നിർവഹിച്ചു. കുന്നംകുളം വിദ്യാഭ്യാസ ഉപജില്ല ഓഫീസർ വി.ലിനറ്റ് മുഖ്യ പ്രഭാഷണം നടത്തി. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ജലീൽ ആദൂർ, കെ.ആർ. സിമി, പ്രധാന അദ്ധ്യാപിക വി.കെ. ബീന, സംഘാടക സമിതി ചെയർമാൻ പി.വി. കൃഷ്ണൻ, പി.ടി.എ പ്രസിഡൻ്റ് സി.കെ. രമേഷ് എന്നിവർ സംസാരിച്ചു.