തൃശൂർ : കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾ ആരോഗ്യ വകുപ്പ് ശക്തിപ്പെടുത്തി. 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം പ്രവർത്തനം തുടരുന്നുണ്ട്. വിദേശത്തു നിന്നു വരുന്നവരും ഇന്ത്യയിലെ രോഗബാധിത സംസ്ഥാനങ്ങളിൽ നിന്നും വരുന്നവരും നിർബന്ധമായും കൺട്രോൾ റൂം നമ്പറിൽ ബന്ധപ്പെടണം. 04872320466, 9400408120, 9400410720. ഇതോടൊപ്പം അടുത്തുള്ള ആരോഗ്യകേന്ദ്രത്തിലും ഫോൺ വഴി വിവരമറിയിക്കണം. ജില്ലയിൽ 12 പേർ ആശുപത്രികളിലും 97 പേർ വീടുകളിലുമായി നിരീക്ഷണത്തിലുണ്ട്. 6 പേരുടെ പരിശോധന ഫലം വന്നതിൽ എല്ലാം നെഗറ്റീവാണ്. വെളളിയാഴ്ച ആകെ 8 സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചു.
രോഗം വരാതിരിക്കാനും മറ്റുളളവരിലേക്ക് പകരാതിരിക്കാനും ആരോഗ്യവകുപ്പിന്റെ നിർദ്ദേശങ്ങൾ പാലിക്കാൻ പൊതുജനങ്ങൾ ശ്രദ്ധിക്കണമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ അഭ്യർത്ഥിച്ചു.