തൃപ്രയാർ: ദേശീയപാതയിൽ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരുടെ പകൽക്കൊള്ളക്കെതിരെ എ.ഐ.വൈ.എഫ് തൃപ്രയാർ ആർ.ടി ഓഫീസിലേക്ക് പ്രതിഷേധമാർച്ച് സംഘടിപ്പിച്ചു. തൊഴിലാളികളെയും സാധാരണ മോട്ടോർ വാഹനങ്ങളെയും തടഞ്ഞുനിറുത്തി പിഴ ഈടാക്കുന്ന വെഹിക്കിൾ ഇൻസ്പെക്ടർമാരെ നിലയ്ക്കു നിറുത്താൻ സർക്കാർ തയ്യാറാകണമെന്ന് എ.ഐ.വൈ.എഫ് ആവശ്യപ്പെട്ടു.
സംസ്ഥാന വൈസ് പ്രസിഡന്റ് കെ.പി സന്ദീപ് ഉദ്ഘാടനം ചെയ്തു. എൻ.എ ഫൈസൽ അദ്ധ്യക്ഷത വഹിച്ചു. കവി സി. രാവുണ്ണി, കവി ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ, രാകേഷ് കണിയാംപറമ്പിൽ, സി.ആർ മുരളീധരൻ, വൈശാഖ് അന്തിക്കാട്, പ്രകാശ് പള്ളത്ത് എന്നിവർ സംസാരിച്ചു. തൃപ്രയാർ ബസ് സ്റ്റാൻഡ് പരിസരത്തു നിന്നും ആരംഭിച്ച മാർച്ചിന് സാജൻ മുടവങ്ങാട്ടിൽ, പി.കെ സേവ്യർ, ടി.വി ദീപു, സുബിൻ നാസർ എന്നിവർ നേത്യത്വം നൽകി.