ചാലക്കുടി: സൗത്ത് ജംഗ്ഷനിലെ മണിച്ചേട്ടന്റെ ഓട്ടോ സ്റ്റാൻഡിൽ കലാഭവൻ മണിയുടെ നാലാം അനുസ്മരണ ദിനത്തിൽ അന്നദാനം നടത്തി. ആയിരം പേർക്കായിരുന്നു അന്നദാനം. പരിപാടി ഡോ. ആർ.എൽ.വി രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഓട്ടോ ഡ്രൈവർമാർ നേതൃത്വം നൽകി.

കലാഭവൻ മണി അനുസ്മരണം

ചാലക്കുടി: പുരോഗമന കലാസാഹിത്യ സംഘം, കലാഭവൻ മണി ഫാമിലി ട്രസ്റ്റ്, ഓട്ടോ തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു), പട്ടികജാതി ക്ഷേമസമിതി എന്നിവയുടെ ആഭിമുഖ്യത്തിൽ ചേനത്തുനാട് കുന്നിശ്ശേരി രാമൻ സ്മാരക കലാഗൃഹത്തിൽ കലാഭവൻ മണി അനുസ്മരണം നടത്തി. സി.പി.എം ജില്ലാ സെക്രട്ടറി എം.എം വർഗ്ഗീസ് ഉദ്ഘാടനം ചെയ്തു. ചലച്ചിത്രതാരം ഉഷ അദ്ധ്യക്ഷത വഹിച്ചു. സി.പി.എം ചാലക്കുടി ഏരിയ സെക്രട്ടറി ടി.എ ജോണി, നഗരസഭ ചെയർപേഴ്‌സൺ ജയന്തി പ്രവീൺകുമാർ, മാധ്യമപ്രവർത്തകൻ ഇ.സി സുരേഷ്, താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി സി.ഡി പോൾസൺ, പുരോഗമന കലാസാഹിത്യ സംഘം ഏരിയ പ്രസിഡന്റ് വാസുദേവൻ പനമ്പിള്ളി, ഡോ.ആർ.എൽ.വി രാമകൃഷ്ണൻ, കവി സോബിൻ മഴവീട്, വാർഡ് കൗൺസിലർ മേരി നളൻ, ഗായകൻ സുധീഷ്, കലാഭവൻ ജയൻ, പി.സി.മനോജ് തുടങ്ങിയവർ സംസാരിച്ചു. ആതുരസേവന രംഗത്തെ മികച്ച സേവനം പരിഗണിച്ച് ഡോ. രാജേഷ് തങ്കപ്പന് കുന്നിശ്ശേരി രാമൻ സ്മാരക ട്രസ്റ്റിന്റെ പ്രഥമ പുരസ്‌കാരം സമർപ്പിച്ചു.


കലാ ഭവൻമണി നാടിന്റെ പൊതുസ്വത്ത്


ചാലക്കുടി: കലാ ഭവൻമണി നാടിന്റെ പൊതുസ്വത്ത് ആണെന്ന് ഭാരതീയ ജനതാപാർട്ടി സംസ്ഥാന സെക്രട്ടറി എ. നാഗേഷ് അഭിപ്രായപ്പെട്ടു. ഭാരതീയ ജനതാപാർട്ടി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സൗത്ത് ജംഗ്ഷനിൽ പ്രത്യേകം തയ്യാറാക്കിയ അനുസ്മരണ മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തുകയായിരുന്നു അദ്ദേഹം. എസ്.സി മോർച്ച സംസ്ഥാന പ്രസിഡന്റ് ഷാജു മോൻ വട്ടേക്കാട്, മണ്ഡലം പ്രസിഡന്റ് സജീവ് പള്ളത്ത്, അഡ്വ:സജി കുറുപ്പ്, കെ. പി. ജോർജ്ജ്, പി.കെ ബാബു, ടി.വി ഷാജി, ടി.എസ് മുകേഷ്, കെ. എം ഹരിനാരായണൻ തുടങ്ങിയവർ സംസാരിച്ചു.