കോണത്തുകുന്ന് : സംസ്ഥാനത്തെ ഈ വർഷത്തെ മികച്ച അങ്കണവാടി ജീവനക്കാർക്കുള്ള പുരസ്‌കാരങ്ങൾ വെള്ളാങ്കല്ലൂർ ബ്ലോക്ക് പഞ്ചായത്തിന് ലഭിച്ചു. മികച്ച വർക്കർ, ഹെൽപ്പർ എന്നീ പുരസ്‌കാരങ്ങൾക്കാണ് ബ്ലോക്ക് അർഹമായത്. പുത്തൻചിറ മാണിയംകാവ് 34-ാമത് നമ്പർ പൂത്തിരി അങ്കണവാടിയിലെ സി. ജി പ്രേമളയ്ക്കാണ് മികച്ച വർക്കർക്കുള്ള അംഗീകാരം. പടിയൂർ പഞ്ചായത്തിലെ എടതിരിഞ്ഞി 97ാം നമ്പർ ഉഷസ് അങ്കണവാടിയിലെ ശാന്തകുമാരിയ്ക്കാണ് മികച്ച ഹെൽപ്പർക്കുള്ള അവാർഡ്. അവാർഡ് ജേതാക്കളെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. എസ് രാധാകൃഷ്ണൻ വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടി. കെ. ഉണ്ണിക്കൃഷ്ണൻ എന്നിവർ അനുമോദിച്ചു.