കൊടുങ്ങല്ലൂർ: ഭരണി മഹോത്സവത്തിന്റ ആരവമുയർന്നിട്ടും തകർന്ന് കിടക്കുന്ന വൺവേ റോഡ് ഗതാഗത യോഗ്യമാക്കാനുള്ള നടപടി സ്വീകരിക്കാത്തതിൽ ബി.ഡി. ജെ.എസ് കൊടുങ്ങല്ലൂർ മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ഭരണി മഹോത്സവത്തിന് എത്തിച്ചേരുന്ന ഭക്തജനങ്ങൾ യാത്രാക്ലേശം മൂലം ബുദ്ധിമുട്ടാതിരിക്കാൻ സത്വര നടപടികൾ സ്വീകരിക്കേണ്ടത് നഗരസഭയാണ്. എന്നാൽ നിരുത്തരവാദപരമായ നിലപാടാണ് നഗരസഭ തുടരുന്നതെന്ന് നിയോജക മണ്ഡലം കമ്മിറ്റി യോഗം കുറ്റപ്പെടുത്തി. മണ്ഡലം പ്രസിഡന്റ് പി.ആർ ദിനിൽ മാധവിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സംസ്ഥാന സെക്രട്ടറി ബേബി റാം മുഖ്യ പ്രഭാഷണം നടത്തി. നഗരസഭയുടെ മുൻ ചെയർമാനും എസ്.എൻ.ഡി.പി യോഗം കൊടുങ്ങല്ലൂർ യൂണിയൻ കൗൺസിലറുമായിരുന്ന വി.കെ ഗോപിയെ അനുസ്മരിച്ചു. വൈസ് പ്രസിഡന്റ് അനീഷ് പി കടവിൽ, സന്തോഷ് മാള തുടങ്ങിയവർ സംസാരിച്ചു. സെക്രട്ടറി കെ.ഡി വിക്രമാദിത്യൻ നന്ദി പറഞ്ഞു..