congress-march
വലപ്പാട് പൊലീസ് സ്റ്റേഷനിലേക്ക് കോൺഗ്രസ് നടത്തിയ മാർച്ച്

തൃപ്രയാർ: സംസ്ഥാന സർക്കാരിൽ ആഭ്യന്തര വകുപ്പിലും മറ്റും നടക്കുന്ന അഴിമതിയിൽ മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ പിണറായി വിജയൻ രാജി വയ്ക്കണമെന്നും ഡി.ജി.പിയെ മാറ്റണമെന്നും ആവശ്യപ്പെട്ട് നാട്ടിക ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ വലപ്പാട് പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച്‌ നടത്തി. ഡി.സി.സി വൈസ് പ്രസിഡന്റ്‌ ജോസ് വള്ളൂർ ഉദ്ഘാടനം ചെയ്തു.

ബ്ലോക്ക്‌ കോൺഗ്രസ്‌ പ്രസിഡന്റ്‌ കെ. ദിലീപ് കുമാർ അദ്ധ്യക്ഷത വഹിച്ചു. ഡി. സി. സി സെക്രട്ടറി അനിൽപുളിക്കൽ മുഖ്യ പ്രഭാഷണം നടത്തി. ഡി.സി.സി സെക്രട്ടറി വി. ആർ വിജയൻ, ന്യൂനപക്ഷ സെൽ ജില്ലാ ചെയർമാൻ നൗഷാദ് ആറ്റുപറമ്പത്ത്, ദളിത് കോൺഗ്രസ്‌ ജില്ല പ്രസിഡന്റ്‌ എം. കെ ബാബുരാജ്, മത്സ്യ തൊഴിലാളി കോൺഗ്രസ്‌ ജില്ലാ പ്രസിഡന്റ്‌ പി. കെ ജനാർദ്ദനൻ, പി. എം സിദ്ദിഖ്, ഇ. രമേശൻ, പി. ഐ ഷൗക്കത്തലി, സി. ജി അജിത് കുമാർ, കെ. ബി രാജീവ്‌, ഹിറോഷ് ത്രിവേണി എന്നിവർ സംസാരിച്ചു...