ചാവക്കാട്: ലോകം കൊറോണ ഭീതിയിൽ കഴിയുന്ന സാഹചര്യത്തിൽ ചാവക്കാട് ഒരാൾ കൂടെ നിരീക്ഷണത്തിൽ. കുവൈറ്റിൽ നിന്നും എത്തിയ ആളെയാണ് ചാവക്കാട് താലൂക്ക് ആശുപത്രിയിലെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചത്. വെള്ളിയാഴ്ച്ച വൈകുന്നേരം ഏഴുമണിയോടെയാണ് ഇയാളെ അഡ്മിറ്റ് ചെയ്തത്. കഴിഞ്ഞ ദിവസം ഉംറ നിർവഹിച്ചെത്തിയ യുവതിയെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചിരുന്നു. ഇവർക്ക് കൊറോണയില്ലെന്ന് സ്ഥിരീകരിച്ചതിനെ തുടർന്ന് ഡിസ്ചാർജ് ചെയ്തിരുന്നു.