കാട്ടൂർ: വർണ്ണക്കാവടിയും പീലിക്കാവടിയും നിറഞ്ഞാടി കാവടിയാഘോഷം വർണ്ണാഭമാക്കി. കാട്ടൂർ എസ്.എൻ.ഡി.പി യോഗം അമേയകുമാരേശ്വര ക്ഷേത്രം പൂയ്യ മഹോത്സവത്തിൽ ഇന്നലെ നടന്ന കാവടിയാഘോഷത്തിൽ കിഴക്കുമുറി ശാഖ, നെടുമ്പുര ശാഖ, സെന്റർ ശാഖ, മുനയം ശാഖ, ലേബർ സെന്റർ ശാഖ, പൊഞ്ഞനം ശാഖ, പവ്വർഹൗസ് ശാഖ, വെള്ളാനി ശാഖ എന്നീ ശാഖകളാണ് കാവടിയാഘോഷത്തിൽ പങ്ക് ചേർന്നത്.
ഉച്ചയോടെ ക്ഷേത്രത്തിലേക്കെത്തി ചേർന്ന അഭിഷേകക്കാവടി കൂട്ടക്കാവടിയാട്ടത്തോടെ അവസാനിച്ചു. വൈകീട്ട് ദീപാരാധന, നാദസ്വരം, ഭരതനാട്യം, മോഹിനിയാട്ടം, ഭജൻസ്. രാത്രിയിൽ ഭസ്മക്കാവടി വരവ് എന്നിവ നടന്നു. ഇന്ന് ആന എഴുന്നള്ളിപ്പ്, വൈകീട്ട് നാല് മുതൽ പൂരം വരവ്, 4.30ന് ഏഴ് ഗജവീരന്മാർ അണിനിരക്കുന്ന കൂട്ടി എഴുന്നള്ളിപ്പ് എന്നിവ നടക്കും...