police-station-march
കയ്പമംഗലം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ മതിലകം പൊലീസ് സ്റ്റേഷൻ മാർച്ച് ഡി.സി.സി. വൈസ് പ്രസിഡന്റ് ടി.യു. ഉദയൻ ഉദ്ഘാടനം ചെയ്യുന്നു

കയ്പമംഗലം: പൊലീസ് ഡിപ്പാർട്ടുമെന്റിലെ സി.എ.ജി റിപ്പോർട് അന്വേഷിക്കണമെന്ന് ആവശ്യപ്പട്ട് കയ്പമംഗലം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മതിലകം പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. ഡി.സി.സി. വൈസ് പ്രസിഡന്റ് ടി.യു ഉദയൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് സജയ് വയനപ്പിള്ളി അദ്ധ്യഷത വഹിച്ചു. നേതാക്കളായ സി.എസ് രവീന്ദ്രൻ, കെ.എഫ് ഡൊമനിക്, സി.സി ബാബുരാജ്, പി.എം.എ ജബ്ബാർ, കെ.സി പ്രദോഷ് കുമാർ, സി.ജെ പോൾസൺ, സുധാകരൻ മണപ്പാട്ട്, ഉമറുൽ ഫാറുഖ് ,ടി.കെ പ്രകാശൻ, സുരേഷ് കൊച്ചുവീട്ടിൽ തുടങ്ങിയവർ പ്രസംഗിച്ചു.