തൃശൂർ: ലോകവ്യാപകമായി കോവിഡ് 19 പടരുന്ന പശ്ചാത്തലത്തിൽ വിദേശത്തു നിന്നോ രോഗബാധിത പ്രദേശങ്ങളിൽ നിന്നോ വരുന്നവരെ കൃത്യമായി നിരീക്ഷിച്ച് ആരോഗ്യ വകുപ്പ്. 15 പേർ ആശുപത്രിയിലും 113 പേർ വീടുകളിലുമായി നിരീക്ഷണത്തിലാണ്. നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കാൻ നിരീക്ഷണത്തിലുള്ളവരും സഹകരിക്കുന്നുണ്ട്. ആളുകൾ കൂടുന്നത് ഒഴിവാക്കുന്നതിനായി മീറ്റിംഗുകളും കോൺഫറൻസുകളും കഴിയാവുന്നത്ര വീഡിയോ കോൺഫറൻസാക്കി മാറ്റാനും ശ്രമിക്കുന്നുണ്ട്. രോഗലക്ഷണങ്ങൾ ഉള്ളവർ നിർബന്ധമായും ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാല ഉപയോഗിക്കണം. ഇന്നലെ എഴ് സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു. ഇതുവരെ പരിശോധനാ ഫലം വന്നതിൽ എല്ലാം നെഗറ്റീവാണെന്ന് തൃശൂർ ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു..