എരുമപ്പെട്ടി: സി.എ.ജി കണ്ടെത്തിയ അഴിമതിയിൽ മുഖ്യമന്ത്രിക്കും ഡി.ജി.പിക്കുമെതിരെ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് കടവല്ലൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി എരുമപ്പെട്ടി പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. എരുമപ്പെട്ടി സർക്കാർ ആശുപത്രിക്കു മുന്നിൽ നിന്നാരംഭിച്ച മാർച്ച് പൊലീസ് സ്റ്റേഷനു മുന്നിൽ വച്ച് സ്റ്റേഷൻ ഓഫീസർ കെ.കെ. ഭൂപേഷിന്റെ നേതൃത്വത്തിൽ തടഞ്ഞു. ഡി.സി.സി സെക്രട്ടറി ടി.കെ. ശിവശങ്കരൻ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് വി. കേശവൻ, മണ്ഡലം പ്രസിഡന്റമാരായ എം.കെ. ജോസ് വിശ്വംഭരൻ, സുലൈമാൻ, രവി അമ്പക്കാട്, എം.എം. സലിം, പി.എസ്. സുനീഷ്, പി.കെ. രാമകൃഷ്ണൻ, പി.സി. ഗോപാലകൃഷ്ണൻ, സുരേഷ് മമ്പറമ്പിൽ, ഡൊമിനിക്ക്, വനജ ഭാസ്‌കരൻ, സപ്ന രാമചന്ദ്രൻ, സിജി ജോൺ, മീന ശലമോൻ, സെഫീന അസീസ് തുടങ്ങിയവർ സംസാരിച്ചു. മണ്ഡലം പ്രസിഡന്റുമാരായ എം.കെ. ജോസ് എന്നിവർ നേതൃത്വം നൽകി. തുടർന്ന് നടന്ന ധർണ മുൻ എം.എൽ.എ ടി.വി. ചന്ദ്രമോഹൻ ഉദ്ഘാടനം ചെയ്തു.