gmh-
മാള ഗുരുധർമ്മം മിഷൻ ഹോസ്പിറ്റലിൻ്റെ ഉദ്ഘാടനം കൊച്ചിൻ ദേവസ്വം ബോർഡ് ചെയർമാൻ എ.ബി.മോഹനൻ നിർവ്വഹിക്കുന്നു

മാള: ആശങ്കയില്ലാത്ത ആരോഗ്യം ഇനി മാളയുടെ സ്വന്തം എന്ന സന്ദേശവുമായി മാള ഗുരുധർമ്മം മിഷൻ ഹോസ്‌പിറ്റൽ പ്രവർത്തനം തുടങ്ങി. മാള ശ്രീനാരായണ ഗുരുധർമ്മ ട്രസ്റ്റിന്റെ നേതൃത്വത്തിലുള്ള പൊതു കമ്പനിയാണ് ഗുരുധർമ്മം മിഷൻ ഹോസ്‌പിറ്റൽ. 1800 ലധികം ഓഹരി ഉടമകളുള്ള ഗുരുധർമ്മം മിഷൻ ഹോസ്‌പിറ്റലിൻ്റെ ഉദ്ഘാടനം കൊച്ചിൻ ദേവസ്വം ബോർഡ് ചെയർമാൻ എ.ബി മോഹനൻ നിർവഹിച്ചു.

ഗുരുധർമ്മം മിഷൻ ഹോസ്പിറ്റൽ മാനേജിംഗ് ഡയറക്ടർ പി.കെ സുധീഷ് ബാബു അദ്ധ്യക്ഷത വഹിച്ചു. അഡ്വ.വി.ആർ സുനിൽകുമാർ എം.എൽ.എ പ്രവർത്തനോദ്ഘാടനം നിർവഹിച്ചു. ചാലക്കുടി ഗായത്രി ആശ്രമം മഠാധിപതി സ്വാമി സച്ചിദാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തി. ശിവഗിരി മഠത്തിലെ സ്വാമി അസ്പർശാനന്ദ കാഷ്വാലിറ്റി ഉദ്ഘാടനം നിർവഹിച്ചു.

ഗുരുധർമ്മം മിഷൻ ഹോസ്പിറ്റൽ ചെയർമാൻ പി.കെ സാബു, മാള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ഇ. കേശവൻകുട്ടി, മുൻ എം.എൽ.എ. യു.എസ് ശശി, സി.പി.എം ജില്ലാ സെക്രട്ടേറിയേറ്റ് അംഗം പി.കെ ഡേവിസ്, ബി.ജെ.പി. സംസ്ഥാന സെക്രട്ടറി അഡ്വ.ബി. ഗോപാലകൃഷ്ണൻ, പഞ്ചായത്ത് പ്രസിഡൻ്റുമാരായ ശോഭ സുഭാഷ്, ടെസി ടൈറ്റസ്, സിജി വിനോദ്, വി.എ നദീർ, സിൽവി സേവ്യർ, ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. നിർമൽ സി. പാത്താടൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം അഡ്വ. സോന കെ. കരീം, വാർഡ് മെമ്പർ ജൂലി ബെന്നി, മാള മഹല്ല് കമ്മറ്റി പ്രസിഡൻ്റ് എ.എ അഷറഫ്, കെ.പി.എം.എസ്. ജില്ലാ കമ്മിറ്റി പ്രസിഡൻ്റ് ലോചനൻ അമ്പാട്ട്, കെ.പി.എം.എസ് സംസ്ഥാന കമ്മിറ്റി അംഗം ശാന്ത ഗോപാലൻ, ഡോ. ആൻ്റണി ജോസ്, സി.ഇ.ഒ ഡോ. ആദർശ് കൃഷ്ണൻ എന്നിവർ സംസാരിച്ചു. ഒൻപത് ഡിപ്പാർട്ടുമെന്റുകളും 20 ഓളം ഡോക്ടർമാരും ഉൾപ്പെടെയാണ് ആദ്യഘട്ടം പ്രവർത്തനം തുടങ്ങിയത്. ഹോം കെയർ പരിശോധനാ - ചികിത്സാ സൗകര്യവും ഒരുക്കിയിട്ടുണ്ട്. കൂടാതെ സമീപ ഭാവിയിൽ പിന്നാക്ക വിഭാഗങ്ങൾക്ക് 65 ശതമാനം പരിഗണന നൽകുന്ന പാരാ മെഡിക്കൽ വിദ്യാഭ്യാസം ലഭിക്കുന്നതിന് അനുബന്ധ സ്ഥാപനം തുടങ്ങുന്നതിനും പദ്ധതിയുണ്ട്. ഗുരുദേവ ദർശനങ്ങൾ ഉൾക്കൊണ്ട് 1998 ൽ രൂപീകരിച്ച ശ്രീനാരായണ ഗുരുധർമ്മ ട്രസ്റ്റിന്റെ അഞ്ചാമത്തെ പൊതു ഓഹരി പങ്കാളിത്തമുള്ള സ്ഥാപനമാണ് ഗുരുധർമ്മം മിഷൻ ഹോസ്‌പിറ്റൽ.