fairforce

പുതുക്കാട്: യു.കെ.ജി വിദ്യാർത്ഥിയുടെ കൈവിരൽ ഇഡലി തട്ടിൽ കുരുങ്ങി, ഒടുവിൽ ഫയർഫോഴ്സ് രക്ഷകരായി. ആമ്പല്ലൂർ, കല്ലൂർ റോഡിൽ തോട്ടുങ്ങൽ രാജേഷിന്റെ മകൻ ആർജ്ജുനന്റെ കൈവിരലാണ് ഇഡലി തട്ടിൽ കുരുങ്ങിയത്. ഇഡലി തട്ട് എടുത്ത് കളിക്കുന്നതിനിടെ തട്ടിന് നടുവിലെ ദ്വാരത്തിൽ കുടുങ്ങിയ കൈവിരൽ ഊരിമാറ്റാൻ അർജുനനും വീട്ടുകാരും ആവുന്നത്രയും ശ്രമിച്ചിട്ടും നടന്നില്ല.

വിരലിൽ നീരുവന്നു തുടങ്ങുകയും അർജ്ജുനന്റെ കരച്ചിൽ തുടരുകയും ചെയ്തതോടെയാണ് കുട്ടിയെ പുതുക്കാട്ടെ ഫയര്‍‌സ്റ്റേഷനിലെത്തിച്ചത്. എറെ നേരത്തെ പ്രയത്‌നത്തിനൊടുവിൽ ഒരു പോറൽ പോലും എൽക്കാതെ അർജ്ജുന്റെ കൈവിരൽ ഇട്ടലിതട്ടിൽ നിന്നും ഫയർഫോഴ്‌സ് സേനാംഗങ്ങൾ സ്വതന്ത്രമാക്കി.