ചാലക്കുടി: ചാലക്കുടിപ്പുഴയിലെ കൂടപ്പുഴ തടയണയുടെ നവീകരണത്തിന് ഒരു കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി ബി.ഡി. ദേവസി എം.എൽ.എ അറിയിച്ചു. 2018ലെ പ്രളയത്തിൽ കേടുപാടുകൾ സംഭവിച്ച തടയണ റീബിൽഡ് പദ്ധതിയിൽ ഉൾപ്പെടുത്തി ജലവിഭ വകുപ്പു വഴിയാണ് നവീകരിക്കുക. തുടർച്ചയായ അമിത ജലപ്രവാഹത്താൽ തടയുടെ അടിത്തട്ടിൽ ചോർച്ചയുണ്ടായി. ഇതോടെ വേനൽക്കാലത്ത് വെള്ളം സംഭരിക്കുന്നതിന് തടസം നേരിട്ടു. ഇതേ തുടർന്നാണ് തടയണ പുതുക്കി പണിയണമെന്ന ആവശ്യം ഉയർന്നത്. എം.എൽ.എയുടെ അഭ്യർത്ഥന മാനിച്ചാണ് സർക്കാർ തടയണയ്ക്ക് ഫണ്ട് അനുവദിച്ചത്.