കൊടകര: കമ്മ്യൂണിറ്റി ഹാൾ കോമ്പൗണ്ടിൽ മാലിന്യം കത്തിയതിൽ ദുരൂഹത ഉണ്ടെന്നും കൊടകരയിലെ താമസക്കാർക്ക് കുടിവെള്ള വിതരണം താറുമാറാക്കിയതിലും അന്വേഷണം ആവശ്യപ്പെട്ട് കൊടകര കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് എം.കെ. ഷൈനിന്റെ നേതൃത്വത്തിൽ വാട്ടർ അതോറിറ്റി അസിസ്റ്റന്റ് എക്‌സിക്യൂട്ടിവ് എൻജിനിയറെ ഉപരോധിച്ചു. ബ്ലോക്ക് വൈസ് പ്രസിഡന്റ് സദാശിവൻ കുറുവത്ത്, ബ്ലോക്ക് സെക്രട്ടറി കോടന നാരായണൻകുട്ടി, കൊടകര മണ്ഡലം വൈസ് പ്രസിഡന്റ് വിനയൻ തോട്ടാപ്പള്ളി, പ്രനില ഗിരീശൻ, ഉഷ സത്യൻ, രവി മരത്തംപിള്ളി എന്നിവർ പങ്കെടുത്തു.