പെരിങ്ങോട്ടുകര: സോമശേഖര ക്ഷേത്ര മഹോത്സവം 13 ന് ആഘോഷിക്കും. മഹോത്സവത്തോടനുബന്ധിച്ച് ഇന്ന് രാവിലെ കലശാഭിഷേകം, കളഭച്ചാർത്ത്, ഉച്ചയ്ക്ക് അന്നദാനം, വൈകീട്ട് ഭഗവതി സേവ, അത്താഴപൂജ, രാത്രി നൃത്തനൃത്യങ്ങൾ. 10 ന് രാവിലെ ഗുരുദേവ കൃതികളുടെ പാരായണം, ശിവപുരാണ പാരായണം. രാത്രി നൃത്തനൃത്യങ്ങൾ എന്നിവ അരങ്ങേറും.
11 ന് രാവിലെ ശാന്തിഹവനം, പഞ്ചഗവ്യം, കലശാഭിഷേകം, രാത്രി നാടകം.
12 ന് രാവിലെ വിശേഷാൽ പൂജകൾ ഉച്ചയ്ക്ക് അന്നദാനം, രാത്രി ദേവസ്ഥാനം കലാപീഠം വിദ്യാർത്ഥികളുടെ പാഞ്ചാരിമേളം അവതരിപ്പിക്കും. 13 നാണ് മഹോത്സവം ആഘോഷിക്കുക. രാവിലെ കലശാഭിഷേകം, ശാന്തി ഹവനം, ഉഷപൂജ, പന്തീരടി പൂജ, ശീവേലി എഴുന്നള്ളിപ്പ്. വൈകീട്ട് 4 ന് കൂട്ടിയെഴുന്നള്ളിപ്പ്. 7 ഗജവീരന്മാർ അണിനിരക്കും. കലാമണ്ഡലം ശിവദാസിന്റെ നേതൃത്വത്തിൽ 150ൽപരം കലാകാരന്മാർ അണിനിരക്കുന്ന പാണ്ടിമേളം. സന്ധ്യക്ക് വെടിക്കെട്ടിന് ശേഷം മഹാരുദ്രൻ ബാലെ അരങ്ങേറും.
14 ന് പുലർച്ചെ വെടിക്കെട്ട്, കൂട്ടിയെഴുന്നള്ളിപ്പ്. ചേരാനെല്ലൂർ ശങ്കരൻ കുട്ടൻമാരാരുടെ നേതൃത്വത്തിൽ പാഞ്ചാരിമേളം നടക്കും. തുടർന്ന് ആറാട്ട്, കൊടിയിറക്കൽ, പ്രസാദ കഞ്ഞിവിതരണം. ശ്രീനാരായണാശ്രമം സെക്രട്ടറി സ്വാമി ബ്രഹ്മസ്വരൂപാനന്ദ, ഉപദേശകസമിതി വൈസ് പ്രസിഡന്റ് ഹണി കണാറ, കൺവീനർ രതീഷ് തൈവളപ്പിൽ തുടങ്ങിയവർ നേതൃത്വം നൽകും.