ചാവക്കാട്: വിദ്യാഭ്യാസ പുരോഗതിയിൽ അനദ്ധ്യാപക സമൂഹത്തിന് വലിയ പങ്കുണ്ടെന്ന് ടി.എൻ. പ്രതാപൻ എം.പി. കേരള എയ്ഡഡ് സ്കൂൾ നോൺ ടീച്ചിംഗ് സ്റ്റാഫ് അസോസിയേഷൻ ചാവക്കാട് വിദ്യാഭ്യാസ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കുടുംബ സംഗമം കെ.വി. അബ്ദുൾ ഖാദർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി. രാജൻ അദ്ധ്യക്ഷനായി.
എം.വി. വിജയലക്ഷ്മി മെമ്മോറിയൽ വിദ്യാഭ്യാസ അവാർഡ് ദാനം ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. മുസ്താഖ് അലിയും, സർവീസിൽ നിന്നും വിരമിക്കുന്ന അംഗങ്ങൾക്കുള്ള ഉപഹാര സമർപ്പണം ചാവക്കാട് നഗരസഭാ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എ.സി. ആനന്ദനും, അനദ്ധ്യാപക പതിപ്പ് പ്രകാശനം സി.എച്ച്. റഷീദും നിർവഹിച്ചു. വിദ്യാഭ്യാസ സെമിനാർ ഉദ്ഘാടനം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ പി.ബി. അനിൽ നിർവഹിച്ചു.
സംസ്ഥാന പ്രസിഡന്റ് തോമസ് മാത്യു മുഖ്യ പ്രഭാഷണം നടത്തി. ജനറൽ സെക്രട്ടറി എൻ.വി. മധു, സെക്രട്ടറി എം. ദീപ്കുമാർ, ട്രഷറർ കെ. പോൾ ജോബ്, ടി. രാജഷീല, സി.വി. സുനിൽ കുമാർ, കെ.ആർ. മണികണ്ഠൻ, സി.പി. ആന്റണി, സി.സി. ഷാജു, സജിൻ ആർ. കൃഷ്ണൻ, കെ.ജെ. ഓമന, ലിറ്റി ജോസഫ്, പി.ഡി. ജോസ് എന്നിവർ സംസാരിച്ചു.