ezhunnallipu
കാട്ടൂർ എസ്.എൻ.ഡി.പി യോഗം അമേയകുമാരേശ്വര ക്ഷേത്രം പൂയ്യ മഹോത്സവത്തോടനുബന്ധിച്ച് നടന്ന കൂട്ടിയെഴുന്നള്ളിപ്പ്

കാട്ടൂർ: കാട്ടൂർ എസ്.എൻ.ഡി.പി യോഗം അമേയകുമാരേശ്വര ക്ഷേത്രം പൂയ്യ മഹോത്സവം ആഘോഷിച്ചു. വൈകീട്ട് ക്ഷേത്രം വക ഒരാനയും, തേക്കുമൂല ശാഖയുടെ മൂന്ന് ആനയും, കിഴക്കുമുറി, സെന്റർ, വടക്കുമുറി എന്നീ ശാഖകളുടെ ഓരോ ആനയുമടക്കം ഏഴ് ഗജവീരന്മാർ അണിനിരന്ന കൂട്ടി എഴുന്നള്ളിപ്പിൽ തേക്കുമൂല ശാഖയുടെ കുഴൂർ സ്വാമിനാഥൻ ഭഗവാന്റെ തിടമ്പേറ്റി. കേളത്ത് സുന്ദരൻ മാരാരുടെ പ്രമാണത്തിൽ 101 കലാകാരന്മാരുടെ പാണ്ടിമേളം നടന്നു. തുടർന്ന് വർണ്ണമഴ നടന്നു. രാത്രി പള്ളിവേട്ട എഴുന്നള്ളിപ്പ് ശേഷം നടന്ന കൂട്ടിയെഴുന്നള്ളിപ്പിൽ കിഴക്കുമുറി ശാഖയുടെ ഗജേന്ദ്രൻ തിടമ്പേറ്റി. പെരുവനം സതീശൻ മാരാരുടെ പ്രമാണത്തിൽ 101 കലാകാരന്മാരുടെ പാഞ്ചാരിമേളം നടന്നു. ക്ഷേത്രം തന്ത്രി രാകേഷ് തന്ത്രിയും ക്ഷേത്രം മേൽശാന്തി സുജീന്ദ്രൻ ശാന്തിയും മുഖ്യ കാർമ്മികത്വം വഹിച്ചു. ക്ഷേത്രം ഭാരവാഹികളായ രാജൻ മുളങ്ങാടൻ, രാജീവ് വേങ്ങാശ്ശേരി, രാമകൃഷ്ണൻ ഏറാട്ട്, രാജൻ കണാറ, അഡ്വ. സാഗർ പൊയ്യാറ, ശിവരാമൻ പാലക്കൽ തുടങ്ങി ക്ഷേത്രം കമ്മിറ്റിയംഗങ്ങളും നേതൃത്വം നൽകി. ഇന്ന് രാവിലെ ഒമ്പതിന് ക്ഷേത്രം ആറാട്ട് കുളത്തിൽ ആറാട്ട് നടക്കും.