anthikkad
സുഹൈൽ ബാഖവി

അന്തിക്കാട്: സ്‌കൂട്ടർ നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിലിടിച്ച് മുറ്റിച്ചൂർ സ്വദേശിയായ യുവാവ് മരിച്ചു. മുറ്റിച്ചൂർ ജുമാ മസ്ജിദിന് തെക്ക് ചുള്ളിക്കാട്ടിൽ പരേതനായ അബ്ദുൾ സലാമിന്റെ മകൻ സുഹൈൽ ബാഖവിയാണ് (26) മരിച്ചത്. ഇന്നലെ രാവിലെ മലപ്പുറം തേഞ്ഞിപ്പലം ആലുങ്ങൽ ചാപ്പപ്പാറയിലായിരുന്നു അപകടം. സുഹൈൽ സഞ്ചരിച്ച സ്‌കൂട്ടർ നിയന്ത്രണം വിട്ട് പോസ്റ്റിൽ ഇടിക്കുകയായിരുന്നു. ചെനക്കലങ്ങാടിയിലെ മദ്രസ അദ്ധ്യാപകനായ സുഹൈൽ ബാഖവി രാവിലെ ആറിന് മദ്രസയിലേക്ക് പോകവേയായിരുന്നു അപകടം. കോഴിക്കോട് മെഡിക്കൽ കോളേജിൽ പോസ്റ്റ് മോർട്ടം നടത്തിയ മൃതദേഹം രാത്രിയോടെ വീട്ടിലെത്തിച്ച് മുറ്റിച്ചൂർ ജുമാ മസ്ജിദിൽ ഖബറടക്കം നടത്തി. അവിവാഹിതനാണ്. മാതാവ്: സുലൈഖ. സഹോദരങ്ങൾ: സുമയ്യ വഫിയ്യ, ജാസ്മിൻ.