വടക്കാഞ്ചേരി: സമസ്ത മേഖലയിലും സ്ത്രീകൾക്ക് കടന്നുചെല്ലാമെന്ന് തെളിയിക്കുന്നതായിരുന്നു വടക്കാഞ്ചേരി നഗരസഭയും തലക്കോട്ടുകര വിദ്യ എൻജിനിയറിംഗ് കോളേജും സംയുക്തമായി സംഘടിപ്പിച്ച എൽ.ഇ.ഡി നിർമ്മാണ പരിശീലന ശിൽപ്പശാല. നിരവധി സ്ത്രീകൾ സ്വയം തൊഴിൽ കണ്ടെത്തുന്നതിന്റെ ഭാഗമായി ശിൽപ്പശാലയിൽ പങ്കെടുത്തു. വലിയ മുതൽ മുടക്കില്ലാതെ വീടുകളിൽ എൽ.ഇ.ഡി. ബൾബുകൾ നിർമ്മിക്കാൻ പ്രാപ്തരാക്കുക എന്ന ഉദ്ദേശത്തോടെയാണ് ശിൽപ്പശാല സംഘടിപ്പിച്ചത്. നഗരസഭാ ചെയർപേഴ്സൺ ശിവപ്രിയ സന്തോഷ് ശിൽപ്പശാല ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ എം.ആർ. സോമനാരായണൻ അദ്ധ്യക്ഷനായി. കൗൺസിലർമാരായ എം.ആർ. സോമനാരായണൻ പി.എൻ. ജയന്തൻ,​ വിദ്യ എൻജിനിയറിംഗ് കോളേജ് പ്രിൻസിപ്പൽ ഡോ. സി.ബി. സജി എന്നിവർ പ്രസംഗിച്ചു.