പാവറട്ടി : മണലൂർ നിയോജക മണ്ഡലത്തിൽ വിവിധ കേന്ദ്രങ്ങളിൽ 52 ഹൈമാസ്റ്റ് ലൈറ്റുകൾ സ്ഥാപിക്കുന്നു. മുരളി പെരുനെല്ലി എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് അനുവദിച്ച 63,80,000 രൂപ ഉപയോഗിച്ചാണ് ലൈറ്റുകൾ സ്ഥാപിക്കുന്നത്. ഈ പ്രവൃത്തിയുടെ ഉദ്ഘാടനം മറ്റം സെന്ററിൽ തിങ്കളാഴ്ച വൈകീട്ട് അഞ്ചിന് മുരളി പെരുനെല്ലി എം.എൽ.എ നിർവഹിക്കും. കണ്ടാണശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. പ്രമോദ് അദ്ധ്യക്ഷനാകും.