ചേലക്കര: പുലാക്കോട് സർവീസ് സഹകരണ ബാങ്ക് ഭരണസമിതിയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ഇടതു മുന്നണിക്ക് ലഭിച്ച ഒരു സീറ്റൊഴികെ ബാക്കി 12 സീറ്റും കോൺഗ്രസ് മുന്നണി നേടി. ഇടതു മുന്നണിയിൽ നിന്നുള്ള സി. മുരുകേശൻ, കോൺഗ്രസ് മുന്നണിയിലെ അബ്ദുൾ അസീസ്, കെ.പി. ജോൺ, കെ.സി. ജോസ്, രാമു തെക്കും നമ്പിടി, സന്തോഷ് ചെറിയാൻ, സാജു പൈങ്ങാട്ടുകുന്നേൽ, സുകുമാരൻ ശേഖരത്ത്, സുദേവൻ പള്ളത്ത്, ഓമന രാജു, ദിവ്യ പി. വില്ലടത്ത്, ലിജി മനോജ്, ഉണ്ണിക്കൃഷ്ണൻ മുല്ലയ്ക്കൽ എന്നിവരാണ് വിജയിച്ചത്.