കൊടുങ്ങല്ലൂർ: മാലിന്യരഹിത നഗരത്തിലേക്കായി വികേന്ദ്രീകൃത ഉറവിട മാലിന്യ സംസ്‌കരണ പ്രവർത്തനങ്ങളോട് സഹകരിക്കുവാൻ മുഴുവനാളുകളും തയ്യാറാകണമെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പുല്ലൂറ്റ് യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു. വാർഡ് കൗൺസിലർ ഇ.സി. അശോകൻ ഉദ്ഘാടനം ചെയ്ത സമ്മേളനത്തിൽ യൂണിറ്റ് പ്രസിഡന്റ് പി.പി. ജനകൻ അദ്ധ്യക്ഷത വഹിച്ചു. സജിത പെരിഞ്ഞനം വനിതാ ദിന പ്രഭാഷണം നടത്തി. സെക്രട്ടറി അജിത പടരിൽ പ്രവർത്തന റിപ്പോർട്ടും വരവു ചെലവ് കണക്കുകളും അവതരിപ്പിച്ചു. എം.ആർ. സുനിൽദത്ത് സംഘടനാ രേഖ അവതരിപ്പിച്ചു. പുതിയ ഭാരവാഹികളായി എം.ആർ. സുനിൽദത്ത് (പ്രസിഡന്റ്), പി.പി. ജനകൻ, എ.കെ. വത്സല(വൈസ് പ്രസിഡന്റുമാർ), നിരഞ്ജല പ്രദീപ് (സെക്രട്ടറി), അജിത പടരിൽ, എം.കെ. ദിനിൽ കുമാർ (ജോ. സെക്രട്ടറിമാർ) എന്നിവരെ തെരഞ്ഞെടുത്തു. കലാപരിപാടികളും നടന്നു.