തൃപ്രയാർ: കെ.പി.സി.സി വിചാർ വിഭാഗ് നാട്ടിക ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ നാടകവണ്ടിക്ക് അമിത പിഴ ചുമത്തിയ ആർ.ടി.ഒ ഓഫീസിനു മുൻപിൽ പ്രതിഷേധ ധർണ്ണ നടന്നു. ആന്റോ തൊറയൻ അദ്ധ്യക്ഷനായി. ഷൈൻ നാട്ടിക പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്തു. ഉമ്മർ പഴുവിൽ പ്രതിഷേധ ഗാനാലാപനം നടത്തി. കഥാകൃത്ത് അമ്പയിൽ അഷ്രഫ്, റാനിഷ് നാട്ടിക, ശാലി വാഹൻ മാസ്റ്റർ, പ്രവീൺ വലപ്പാട്, ശ്യാം രാജ് അന്തിക്കാട്, ജെൻസൻ വലപ്പാട്, അശ്വിൻ കൃഷ്ണ താന്ന്യം എന്നിവർ പ്രസംഗിച്ചു.