തൃശൂർ: ആധുനിക ലോകത്ത് സ്ത്രീകൾ ഏറ്റവും കൂടുതൽ ആക്രമിക്കപ്പെടുന്നത് സൈബർ ആക്രമണങ്ങളിലൂടെയാണെന്ന് സംസ്ഥാന വനിതാ കമ്മിഷൻ ചെയർപേഴ്‌സൻ എം.സി. ജോസഫൈൻ. ഇരിങ്ങാലക്കുട പുസ്തകോത്സവത്തിന്റെ ഭാഗമായി വനിതകളും അതിജീവനവും പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. ടൗൺഹാളിൽ നടന്ന പരിപാടിയിൽ ഇ.എസ്. ബിജിമോൾ എം.എൽ.എ മുഖ്യാതിഥിയായിരുന്നു. വിവിധ മേഖലയിൽ വ്യക്തിമുദ്ര പതിപ്പിച്ച 42 വനിതകളെ ചടങ്ങിൽ ആദരിച്ചു.