sumesh-
കെ.പി.സി.സി - ഒ.ബി.സി ഡിപ്പാർട്ട്‌മെന്റ് ജില്ല കൺവെൻഷൻ സംസ്ഥാന ചെയർമാൻ സുമേഷ് അച്ചുതൻ ഉദ്ഘാടനം ചെയ്യുന്നു

തൃശൂർ: ഭരണഘടനാപരമായി സംവരണത്തിലൂടെ പിന്നാക്ക വിഭാഗങ്ങൾക്ക് ലഭിക്കുന്ന അധികാര പങ്കാളിത്തം നിഷേധിക്കാനുള്ള നീക്കത്തെ ശക്തമായി നേരിടുമെന്ന് കെ.പി.സി.സി - ഒ.ബി.സി ഡിപ്പാർട്ട്‌മെന്റ് സംസ്ഥാന ചെയർമാൻ സുമേഷ് അച്യുതൻ മുന്നറിയിപ്പ് നൽകി.

കെ.പി.സി.സി - ഒ.ബി.സി ഡിപ്പാർട്ട്‌മെന്റ് ജില്ലാ കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സംവരണം അട്ടിമറിക്കാനുള്ള ഒരു നീക്കവും ഭാരതജനത അംഗീകരിക്കില്ല. ജനസംഖ്യാനുപാതികമായി സംവരണം ഉയർത്തി യഥാർത്ഥ ജനാധിപത്യം സൃഷ്ടിക്കുന്നതിന് പിന്നാക്ക വിഭാഗ സെൻസസ് നടത്താൻ കേന്ദ്രസർക്കാർ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു. സംവരണം അട്ടിമറിക്കാനുള്ള നീക്കത്തിനെതിരെ സംസ്ഥാന ചെയർമാൻ സുമേഷ് അച്യുതൻ നയിക്കുന്ന നീതിയാത്രയ്ക്ക് ഏപ്രിൽ 15 ന് ചേലക്കര, തൃശൂർ, ചാലക്കുടി എന്നിവിടങ്ങളിൽ സ്വീകരണം നൽകും.
ജില്ലാ ചെയർമാൻ ടി. ഗോപാലകൃഷ്ണൻ അദ്ധ്യക്ഷനായി. സംസ്ഥാന ഭാരവാഹികളായ എ.വി. സജീവ്, സതീഷ് വിമലൻ, ജിതേഷ് ബലറാം, ഡെന്നീസ് ഡികോസ്റ്റ, മുൻ എം.എൽ.എ ടി.വി. ചന്ദ്രമോഹൻ, ജോസ് വള്ളൂർ, രാജേന്ദ്രൻ അരങ്ങത്ത്, സുനിൽ അന്തിക്കാട്, പി.കെ. രാജൻ, കെ.വി. ദാസൻ, സി. പ്രമോദ്, ജനീഷ്, കെ.എൻ. സജീവൻ, ശശി പോട്ടയിൽ, എൻ.ജി. പ്രിയമോൻ, സ്റ്റാർലി, ഗീത മനോജ് എന്നിവർ പ്രസംഗിച്ചു.