vayanasala
തലപ്പിള്ളി താലൂക്കിലെ മികച്ച ഗ്രന്ഥശാലയ്ക്കുള്ള പുരസ്കാരം മന്ത്രി എ.സി. മൊയ്തീനിൽ നിന്നും ഗ്രാമീണ വായനശാല ഭാരവാഹികൾ ഏറ്റുവാങ്ങുന്നു

എരുമപ്പെട്ടി: തലപ്പിള്ളി താലൂക്കിലെ മികച്ച ഗ്രന്ഥശാലയ്ക്കുള്ള പുരസ്കാരം എരുമപ്പെട്ടി ഗ്രാമീണ വായനശാലയ്ക്ക് ലഭിച്ചു. ജില്ലാ ലൈബ്രറി കൗൺസിൽ പ്ലാറ്റിനം ജൂബിലി ആഘോഷ സമ്മേളനത്തിൽ മന്ത്രി എ.സി. മൊയ്തീൻ ഉപഹാരം സമർപ്പിച്ചു. വായനശാലാ പ്രസിഡൻ്റ് കെ.സി. ഫ്രാൻസീസ് മാസ്റ്റർ, സെക്രട്ടറി സൗമ്യ യോഗേഷ് എന്നിവർ ചേർന്ന് ഏറ്റുവാങ്ങി. വൈസ് പ്രസിഡൻ്റ് കെ.എം. അഷറഫ്, ജോ. സെക്രട്ടറി എം.കെ. വർഗീസ്, ലൈബ്രറേറിയൻ ബിന്ദു മണികണ്ഠൻ എന്നിവരും എക്സിക്യൂട്ടീവ് അംഗങ്ങളും സന്നിഹിതരായി.

പ്ലാറ്റിനം ജൂബിലി ആഘോഷ സമ്മേളനത്തിൻ്റെ ഉദ്ഘാടനം മന്ത്രി നിർവഹിച്ചു. ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡൻ്റ് മുരളി പെരുനെല്ലി എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. സ്റ്റേറ്റ് സെക്രട്ടറി അഡ്വ.പി.അപ്പുകുട്ടൻ മുഖ്യാതിഥിയായി. കെ.എൻ.ഹരി, വി.കെ.ഹാരി ഫാബി, രാജൻ എലവത്തൂർ തുടങ്ങിയവർ പങ്കെടുത്തു.