കൊടുങ്ങല്ലൂർ: പുല്ലൂറ്റ് ഗവ. എൽ.പി സ്കൂളിൽ 8 ലക്ഷം രൂപ ചെലവഴിച്ച് നഗരസഭ നിർമ്മിക്കുന്ന ഓഫീസ് കെട്ടിടത്തിന്റെ നിർമ്മാണോദ്ഘാടനം നഗരസഭാ ചെയർമാൻ കെ.ആർ. ജൈത്രൻ നിർവഹിച്ചു. വൈസ് ചെയർപേഴ്സൺ ഹണി പീതാംബരൻ അദ്ധ്യക്ഷയായിരുന്നു. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.എൻ. രാമദാസ് പദ്ധതി വിശദീകരണം നടത്തി. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സി.കെ. രാമനാഥൻ, പി.ടി.എ പ്രസിഡന്റ് എ.കെ. നൗഷാദ്, കെ.കെ ശ്രീതാജ് മാസ്റ്റർ എന്നിവർ സംസാരിച്ചു. പ്രധാന അദ്ധ്യാപിക എം. ജി പ്രമീള സ്വാഗതവും സ്മിത ടീച്ചർ നന്ദിയും പറഞ്ഞു.