തൃശൂർ: പാവങ്ങൾക്ക് നല്ല വീട് സർക്കാർ നൽകുമ്പോൾ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് അസൂയയാണെന്ന് എൽ.ഡി.എഫ് കൺവീനർ എ. വിജയരാഘവൻ. രണ്ടുലക്ഷം ലൈഫ് പൂർത്തീകരിച്ച ചടങ്ങ് ബഹിഷ്‌കരിച്ചത് ഇക്കാരണത്താലാണെന്നും അദ്ദേഹം പറഞ്ഞു. മുനിസിപ്പൽ ആൻഡ് കോർപറേഷൻ സ്റ്റാഫ് യൂണിയൻ സംസ്ഥാന സമ്മേളനത്തിന്റെ സ്വാഗതസംഘം ഓഫീസ് തൃശൂരിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മേയർ അജിത ജയരാജൻ അദ്ധ്യക്ഷയായി. നേതാക്കളായ പി.കെ. ഷാജൻ, എൻ.എസ് ഷൈൻ, വി.ശ്രീകുമാർ, പി.എസ് രഘുനാഥ് എന്നിവർ സംസാരിച്ചു. പി.എ അബ്ദുൾഗഫൂർ സ്വാഗതവും എം.ജി ദിലീപൻ നന്ദിയും പറഞ്ഞു. തൃശൂർ അഴീക്കോടൻ റോഡിലാണ് ഓഫീസ് തുറന്നത്. ജൂൺ 6, 7, 8 തീയതികളിൽ തൃശൂരിലാണ് സമ്മേളനം.