മറ്റത്തൂർ: പഞ്ചായത്തിലെ വർദ്ധിക്കുന്ന വന്യമൃഗ ശല്യത്തെക്കുറിച്ച് ചർച്ച ചെയ്യാൻ തിരുവനന്തപുരത്ത് യോഗം വിളിച്ച വനമന്ത്രിയുടെ നടപടിയെ ഡി.സി.സി ജനറൽ സെക്രട്ടറി ടി.എം. ചന്ദ്രൻ, യൂത്ത് കോൺഗ്രസ് പുതുക്കാട് നിയോജക മണ്ഡലം പ്രസിഡന്റ് ലിന്റോ പള്ളിപ്പറമ്പൻ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കെ.ആർ. ഔസേപ്പ് എന്നിവർ ശക്തമായി അപലപിച്ചു. വളരെ രൂക്ഷമായ പ്രശ്‌നം ചർച്ച ചെയ്യാൻ പ്രാദേശിക യോഗം വിളിച്ച് ചേർക്കണമെന്നും യോഗത്തിൽ ജനപ്രതിനിധികളെയും സർവകക്ഷി പ്രതിനിധികളേയും പ്രാദേശിക കർഷക പ്രതിനിധികളെയും വിളിക്കണമെന്ന് കോൺഗ്രസ് നേതാക്കൾ ആവശ്യപ്പെട്ടു. ജനാധിപത്യത്തിലെ സാമാന്യ മര്യാദ പാലിക്കാൻ മന്ത്രി തയ്യാറാകണമെന്നും, രാജഭരണത്തെ ഓർമ്മപ്പെടുത്തുന്ന രീതി അവസാനിപ്പിക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.