ചാലക്കുടി: സാങ്കേതിക സഹകരണ സംഘം പിരിച്ചുവിട്ട് സംഘം ഭൂമി വ്യവസായ വകുപ്പ് ഏറ്റെടുക്കുന്നുവെന്ന പ്രചരണം അടിസ്ഥാന രഹിതമാണെന്ന് സംഘം ഭാരവാഹികൾ ആരോപിച്ചു. സംഘം പിരിച്ചുവിട്ട നടപടി റദ്ദാക്കിക്കൊണ്ടും പുനർ പ്രവർത്തനം ആരംഭിക്കുന്നതിന് ആറ് മാസം സമയം അനുവദിച്ചുകൊണ്ടും ജനുവരി 31ന് വ്യവസായ ഡയറക്ടർ ഉത്തരവിട്ടുണ്ടെന്ന് ഇവർ പറഞ്ഞു. കഴിഞ്ഞ ആറ് വർഷമായി നഗരസഭാ സംഘം ഭൂമിയിൽ അനധികൃതമായി നിക്ഷേപിച്ചിരിക്കുന്ന മാലിന്യം നീക്കിത്തരാത്തതിനാലാണ് സംഘത്തിന്റെ പ്രവർത്തനം ആരംഭിക്കാൻ കഴിയാത്തതെന്നും ഇവർ അറിയിച്ചു. മാലിന്യം നീക്കാൻ ഇനിയും നഗരസഭ നടപടി സ്വീകരിച്ചില്ലെങ്കിൽ ശക്തമായ പ്രക്ഷോഭ പരിപാടികൾക്ക് നേതൃത്വം നൽകും. ഭാരവാഹികൾ മുന്നറിയ്പ്പ് നൽകി. പി.കെ. ശിവദാസ്, ബിജു കാതിക്കുടം, ടി.എൻ. ജോഷി, ശിവൻ കാരിയത്തുപറമ്പിൽ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.