ഗുരുവായൂർ: ദേവസ്വം ആനത്താവളത്തിലെ കൊമ്പൻ വലിയ കേശവന് വനം വകുപ്പ് ഏർപ്പെടുത്തിയ വിലക്ക് നീക്കിയതായി ദേവസ്വം ചെയർമാൻ അഡ്വ. കെ.ബി. മോഹൻദാസ് അറിയിച്ചു. ക്ഷേത്രോത്സവം ആറാം ദിവസമായ നാളെ സ്വർണക്കോലം എഴുന്നള്ളിപ്പിന് വലിയ കേശവനെ എഴുന്നള്ളിക്കുമെന്നും ചെയർമാൻ അറിയിച്ചു.