തൃപ്രയാർ: തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രത്തിൽ ശീവേലിക്കെഴുന്നള്ളിച്ചു. മറ്റു ക്ഷേത്രങ്ങളിൽ എഴുന്നള്ളിക്കന്നതിനു മുൻപ് രാമചന്ദ്രനെ തൃപ്രയാറിൽ ശീവേലിക്കെഴുന്നള്ളിക്കുക പതിവാണ്. കോടതി വിലക്ക് മാറിയതോടെയാണ് ഇന്നലെ വൈകീട്ട് രാമചന്ദ്രൻ തൃപ്രയാറിലെത്തിയത്. രാമചന്ദ്രനെ സ്വീകരിക്കാൻ വൻ ജനാവലിയാണ് തൃപ്രയാർ ക്ഷേത്ര നടയിൽ എത്തിയത്. ക്ഷേത്രത്തിനകത്തും പുറത്തും ആനപ്രേമികളുടെ തിരക്കായിരുന്നു.