തൃശൂർ: ഐ.സി.യുവിൽ യുവതിയെ പുരുഷ നഴ്‌സ് പീഡിപ്പിച്ച സംഭവത്തിൽ പ്രതിഷേധിച്ച് 2011ൽ തൃശൂർ ദയ ആശുപത്രിയിലേയ്ക്ക് യുവമോർച്ച നടത്തിയ പ്രതിഷേധ മാർച്ച് അക്രമാസക്തമായെന്ന കേസിൽ ബി.ജെ.പി ജില്ലാ പ്രസിഡൻ്റ് അഡ്വ: കെ.കെ അനീഷ് കുമാർ, ജില്ലാ ട്രഷറർ സുജയ് സേനൻ, ജില്ലാ ജനറൽ സെക്രട്ടറി കെ.ആർ ഹരി, യുവമോർച്ച മുൻ ജില്ലാ പ്രസിഡൻ്റ് ഗോപി, തൃശൂർ നിയോജക മണ്ഡലം പ്രസിഡന്റ് രഘുനാഥ് സി. മേനോൻ, ഒല്ലൂർ മണ്ഡലം ജന: സെക്രട്ടറി സുശാന്ത് ഐനിക്കുന്നത്ത് ഉൾപ്പെടെ പത്ത് പ്രവർത്തകരെ വെറുതെ വിട്ടു. മാർച്ചിൽ പങ്കെടുത്തവർ ആശുപത്രിയിൽ അതിക്രമിച്ച് കയറിയെന്നും വാതിലുകളും ജനാലകളും തകർത്തെന്നും സംഭവത്തിലെ ആരോപണ വിധേയനായ ആളെ ആക്രമിച്ചെന്നുമായിരുന്നു പരാതി. ഒമ്പത് വർഷത്തെ വിചാരണക്കൊടുവിലാണ് കോടതി വെറുതെ വിട്ടത് .