തൃപ്രയാർ: നാടക വണ്ടി തടഞ്ഞു കലാകാരൻമാരെ ബുദ്ധിമുട്ടിച്ചും അന്യായമായി ഫൈൻ അടക്കാൻ നിർദ്ദേശിക്കുകയും ചെയ്ത തൃപ്രയാർ ആർ.ടി.ഓഫീസിലെ വെഹിക്കിൾ ഇൻസ്‌പെക്ടർക്കതിരെ പ്രതിഷേധ ധർണ്ണ നടത്തി.
ഇഫ്റ്റാ സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് അനിൽ ആറ്റിങ്ങൽ ഉദ്ഘാടാനം ചെയ്തു. ഷൈജൻ ശ്രീവൽസം, സജീവൻ നാട്ടിക, മിഷോ, കെ.വി രാമകൃഷ്ണൻ, കൊച്ചിൻ ഹസ്സനാർ, ഉണ്ണി ജയന്തൻ, ശിവൻ കരാഞ്ചിറ, കൊടകര ശശി, മധു മുനമ്പം തുടങ്ങിയവർ സംസാരിച്ചു.