road-ulgadanam
കയ്പമംഗലം പഞ്ചായത്ത് മൂന്നാം വാർഡിൽ നിർമ്മാണം പൂർത്തീകരിച്ച സലഫി കുറ്റമ്പലം റോഡിന്റെ ഉദ്ഘാടനം ഇ.ടി. ടൈസൺ മാസ്റ്റർ എം.എൽ.എ നിർവഹിക്കുന്നു.

കയ്പമംഗലം: കയ്പമംഗലം പഞ്ചായത്ത് മൂന്നാം വാർഡിൽ നിർമ്മാണം പൂർത്തീകരിച്ച സലഫി കുറ്റമ്പലം റോഡ് ജനങ്ങൾക്കായി തുറന്നുകൊടുത്തു. എം.എൽ.എ ഫണ്ടിൽ നിന്നും അനുവദിച്ച 17 ലക്ഷം രൂപ വിനിയോഗിച്ചാണ് 550 മീറ്റർ നീളത്തിൽ റോഡ് പണിതീർത്തിരിക്കുന്നത്. ഇ.ടി. ടൈസൺ മാസ്റ്റർ എം.എൽ.എ റോഡിന്റെ ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ടി.വി. സുരേഷ് ബാബു അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ഖദീജ പുതിയ വീട്ടിൽ, വാർഡ് മെമ്പർ സുരേഷ് കൊച്ചുവീട്ടിൽ, മറ്റു പഞ്ചായത്തംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു.