തൃപ്രയാർ: നാട്ടിക പഞ്ചായത്ത് ദുരന്ത നിവാരണ പദ്ധതി 2020- 21 വർഷത്തെക്കുള്ള കരട് പദ്ധതി അംഗീകരിക്കുന്നതിനായുള്ള വികസന സെമിനാർ പഞ്ചായത്ത് പ്രസിഡന്റ് പി.വിനു ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ.എ. ഷൗക്കത്തലി അദ്ധ്യക്ഷത വഹിച്ചു.
സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷൻമാരായ ബിന്ദു പ്രദീപ്, കെ.വി. സുകുമാരൻ, ഇന്ദിര ജനാർദനൻ, മെമ്പർമാരായ സി.ജി. അജിത് കുമാർ, വി.എം. സതീശൻ, പി.എം. സിദിഖ്, സജിനി ഉണ്യാരം പുരക്കൽ, ലളിത മോഹൻദാസ്, ടി.സി. ഉണ്ണിക്കൃഷ്ണൻ, വി.ആർ. പ്രഭ, എൻ.കെ. ഉദയകുമാർ, സെക്രട്ടറി സാബു ജോർജ്ജ്, ഷമീല. എസ്.ജെ എന്നിവർ സംസാരിച്ചു