പാവറട്ടി: 15 കോടിയുടെ വികസന പദ്ധതികൾക്ക് വെങ്കിടങ്ങ് പഞ്ചായത്ത് വികസന സെമിനാറിൽ അംഗീകാരം. ഭവന നിർമ്മാണം, കുടിവെള്ളം, റോഡ്, വൈദ്യുതി എന്നി പദ്ധതികൾക്ക് പ്രമുഖ്യം നൽകുന്ന വികസന രേഖയാണ് അംഗീകരിച്ചത്. 25 രൂപയ്ക്ക് ഉച്ചഭക്ഷണം നൽകുന്ന പദ്ധതിക്കും സെമിനാറിൽ അംഗീകാരമായി. സെമിനാർ ജില്ലാ പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൻ ജെന്നി ജോസഫ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പി.കെ. പത്മിനി അദ്ധ്യക്ഷയായി.

വികസന രേഖ പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൻ രത്‌നനവല്ലി സുരേന്ദ്രൻ അവതരിപ്പിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.വി. മനോഹരൻ, സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായ കെ.വി. വേലുകുട്ടി, ശോഭന മുരളി, ജനപ്രതിനിധികളായ രതി എം. ശങ്കർ,
സണ്ണി വടക്കൻ, ഗ്രയ്‌സി ജേയ്കമ്പ്, ഷീലചന്ദ്രൻ, ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ ഡോ. സി. മധു, പഞ്ചായത്ത് സെക്രട്ടറി സി.എസ്. മിനി എന്നിവർ സംസാരിച്ചു.