ചാലക്കുടി: കോറോണ വൈറസ് ഭീതിയെ തുടർന്ന് അതിരപ്പിള്ളി മേഖലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ അടച്ചിടാൻ തീരുമാനിച്ചു. ബുധനാഴ്ച മുതൽ അതിരപ്പിള്ളി, വാഴച്ചാൽ, എന്നിവിടങ്ങളിൽ വിനോദ സഞ്ചാരികൾക്ക് പ്രവേശനം അനുവദിക്കില്ല. ഈ മാസം അവസാനം വരെ ഇതു തുടരുമെന്ന് വാഴച്ചാൽ ഡി.എഫ്.ഒ അറിയിച്ചു.
കളക്ടറുടെ ഉത്തരവിൽ തുമ്പൂർമുഴി വിനോദ സഞ്ചാര കേന്ദ്രത്തിൽ രണ്ടു ദിവസത്തേക്കാണ് നിരോധനം. വാഴച്ചാൽ ചെക്ക് പോസ്റ്റിൽ ബുധനാഴ്ച മുതൽ വിനോദ സഞ്ചാരികളുടെ വാഹനങ്ങൾ കടത്തി വിടില്ല. പ്രളയം, നിപ്പ വൈറസ് എന്നിവയെ തുടർന്ന് വിനോദ സഞ്ചാരികളുടെ വരവ് കഴിഞ്ഞ മുൻ വർഷങ്ങളെ അപേക്ഷിച്ച് ഗണ്യമായി കുറഞ്ഞിരുന്നു. ഇപ്പോഴത്തെ കൊറോണ ഭീതി,അതിരപ്പിള്ളി മേഖലയിലെ വിനോദ സഞ്ചാരത്തിന്റെ നട്ടെല്ല് ഒടിക്കുന്നതാകും.