ചാലക്കുടി: ലൈസൻസില്ലാതെ ഡ്രൈവർക്ക് പകരം വെഹിക്കിൾ ഇൻസ്‌പെക്ടർ ലോറിയോടിച്ചു, കോർമല പാടശേഖരത്തിൽ കൃത്യ സമയത്ത് കൊയ്ത്ത് മെഷീൻ എത്തുകയും ചെയ്തു. അവിട്ടപ്പിള്ളിയിൽ വച്ച് മോട്ടോർ വാഹനവകുപ്പും എൻഫോഴ്‌സ്മെന്റ് വിഭാഗവും പരിശോധന നടത്തി കൊയ്ത്തുമെഷീനുമായി പോയിരുന്ന ലോറി പിടിച്ചെടുക്കുകയായിരുന്നു. ഡ്രൈവർ ഉദയകുമാറിന് വലിയ വാഹനം ഓടിക്കുന്നതിന് ലൈസൻസ് ഇല്ലാത്തതിനാൽ പിഴ ഈടാക്കിയ ശേഷം ഇയാളെ മാറ്റി നിറുത്തി. ഇതോടെ പാടശേഖരത്തിൽ കൊയ്ത്തു മുടങ്ങുമെന്നായി അവസ്ഥ. ഹെവി ലൈൻസുള്ള ഡ്രൈവർമാരെ കിട്ടാതെ വന്നപ്പോഴാണ് വെഹിക്കിൾ ഇൻസ്‌പെക്ടർ അബ്ദുൾ ജലീൽ ദൗത്യം സ്വയം ഏറ്റെടുത്തത്. പാടശേഖര സമിതിക്ക് ആശ്വാസം പകർന്ന സംഭവം മോട്ടോർ വാഹന വകുപ്പിന് അഭിമാനമായി.