കൊടുങ്ങല്ലൂർ: സധൈര്യം മുന്നോട്ട് എന്ന സംസ്ഥാന സർക്കാർ പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച വനിതകളുടെ രാത്രി നടത്തത്തിൽ കൊടുങ്ങല്ലൂർ നഗരസഭ സംസ്ഥാനത്ത് ഒന്നാം സ്ഥാനം നേടി. സംസ്ഥാനത്തൊട്ടാകെ സംഘടിപ്പിച്ച സ്ത്രീകളുടെ രാത്രി നടത്തത്തിൽ മികച്ച തദ്ദേശഭരണ സ്ഥാപനത്തിനുള്ള പുരസ്കാരമാണ് കൊടുങ്ങല്ലൂർ നഗരസഭ നേടിയതെന്ന് നഗരസഭാ ചെയർമാൻ കെ.ആർ. ജൈത്രൻ അറിയിച്ചു. ജില്ലയിൽ 2019 ഡിസംബർ 28 മുതൽ മുതൽ ഫെബ്രുവരി 22 വരെ വനിതാ ശിശു വികസന വകുപ്പ് നടത്തിയ രാത്രി നടത്തത്തിനാണ് പുരസ്കാരം ലഭിച്ചത്. തിരുവനന്തപുരത്ത് നടന്ന അന്താരാഷ്ട്ര വനിതാ ദിനാഘോഷത്തിൻ്റെ സംസ്ഥാനതല ഉദ്ഘാടന വേദിയിൽ വനിത ശിശുക്ഷേമ വകുപ്പ് മന്ത്രി കെ.കെ ശൈലജയാണ് പ്രഖ്യാപനം നടത്തിയത്.
നഗരസഭയിൽ നടത്തിയ രാത്രി നടത്തത്തിൽ ഓരോ തവണയും ഇരുനൂറോളം പേരാണ് പങ്കെടുത്തത്. രാത്രി നടത്തം വിജയിപ്പിക്കുന്നതിന് നഗരസഭാ ചെയർമാൻ കെ.ആർ. ജൈത്രൻ ചെയർമാനായും വനിതാ ശിശു വികസന ഓഫീസർ സുധ കൺവീനറായും സംഘാടക സമിതി രൂപീകരിച്ചിരുന്നു.