കൊടുങ്ങല്ലൂർ: മേത്തല ബാലാനു ബോധിനി യു.പി സ്കൂളിന്റെ 130ാം വാർഷികാഘോഷ പരിപാടികൾ മതികലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ അബീദലി ഉദ്ഘാടനം ചെയ്തു. സർവീസിൽ നിന്നും വിരമിക്കുന്ന വി.പി ലിജി ടീച്ചർക്ക് ജെ.ഡി സഭ പ്രസിഡന്റ് പി.കെ ജയാനന്ദൻ മാസ്റ്റർ ഉപഹാരം സമർപ്പിച്ചു. സ്കൂൾ മാനേജർ എൻ.കെ ജയരാജ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ പൂർവ വിദ്യാർത്ഥിയും മഹാരാജാസ് കോളേജിലെ പ്രൊഫസറുമായ ഡോ. ബിന്ദു ശർമ്മിള മുഖ്യാതിഥിയായി. കൗൺസിലർമാരായ സ്മിത ആനന്ദൻ, സി.ബി ലക്ഷ്മീ നാരായണൻ മാസ്റ്റർ, ടി.എസ് സജീവൻ, സിന്ധു വിപീഷ്, എ. ഇ .ഒ എം.വി ദിനകരൻ, പി.ടി.എ പ്രസിഡന്റ് ടി.എം സിറാജുദ്ദീൻ തുടങ്ങിയവർ സംസാരിച്ചു...