തൃപ്രയാർ: ഉത്പാദന, സേവന മേഖലകൾക്ക് ഊന്നൽ നൽകി നാട്ടിക പഞ്ചായത്തിൽ 2020- 21 സാമ്പത്തിക വർഷത്തെ ബഡ്ജറ്റ് വൈസ് പ്രസിഡന്റ് കെ.എ. ഷൗക്കത്തലി അവതരിപ്പിച്ചു. 14,64,11,304 രൂപ വരവും 14,33,76,700 രൂപ ചെലവും 30,34,604 രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്നതാണ് ബഡ്ജറ്റ്. പഞ്ചായത്ത് പ്രസിഡന്റ് പി.വിനു അദ്ധ്യക്ഷത വഹിച്ചു. ഉത്പാദന മേഖലക്ക് 55,70,000 രൂപയും, സേവന മേഖലക്ക് 2,99,06,500 രൂപയും പശ്ചാത്തല മേഖലക്ക് രണ്ടുകോടി മുപ്പത്തൊന്ന് ലക്ഷം രൂപയുമാണ് ബഡ്ജറ്റിൽ വകയിരുത്തിയിട്ടുള്ളത്.