പുതുക്കാട്: പുതുക്കാട് നിയോജക മണ്ഡലത്തിൽ മറ്റത്തൂർ, വരന്തരപ്പിള്ളി പഞ്ചായത്തുകളിലെ മലയോരപ്രദേശങ്ങളിൽ വന്യമൃഗങ്ങളുടെ ശല്യവും കെടുതികളും ചർച്ച ചെയ്യാനും പരിഹരിക്കാനുമായി വനംവകുപ്പ് മന്ത്രി ബന്ധപ്പെട്ട ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം വിളിച്ചു കൂട്ടി. തിരുവനന്തപുരം നിയമസഭാ സമുച്ചയത്തിലെ കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ പുതുക്കാട് എം.എൽ.എ കൂടിയായ പൊതു വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് അദ്ധ്യക്ഷനായി.
കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കലാപ്രിയ സുരേഷ്, മറ്റത്തൂർ പഞ്ചായത്ത് പ്രസിഡന്റ് പി.സി. സുബ്രൻ, വരന്തരപ്പിള്ളി
പഞ്ചായത്ത് പ്രസിഡന്റ് ജയശ്രീ കൊച്ചുഗോവിന്ദൻ, ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ, ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ, ദീപക് മിശ്ര, ചാലക്കുടി ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ ടി.സി. ത്യാഗരാജൻ, പീച്ചി വൈൽഡ് ലൈഫ് വാർഡൻ, എൻ. രാജേഷ് തുടങ്ങിയവർ പങ്കെടുത്തു.
യോഗത്തിലെ തീരുമാനങ്ങൾ
കിടങ്ങുകൾ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി പുനഃസ്ഥാപിക്കും
വനംവകുപ്പിന്റെ രാത്രി പട്രോളിംഗ് ശക്തിപ്പെടുത്തും
സോളാർ വേലികൾ പ്രവർത്തനക്ഷമമാക്കും
കൂടുതൽ ഉയരത്തിൽ സോളാർ വേലികൾ സ്ഥാപിക്കും
മൃഗങ്ങൾക്ക് വനത്തിനകത്ത് ജലം,ഭക്ഷണം എന്നിവ ലഭ്യമാക്കും
വനത്തിനകത്ത് ഫലവൃക്ഷങ്ങൾ സാമൂഹിക പങ്കാളിത്തത്തോടെ നടും
ജനജാഗ്രതാ സമിതികൾ 3 മാസത്തിലൊരിക്കൽ വിളിച്ചു ചേർക്കും