ചാലക്കുടി: കൊറോണ വൈറസ് പകർച്ച തടയുന്നതിന് സർക്കാർ നിർദ്ദേശിച്ച മുൻകരുതൽ നടപടികൾക്ക് പിന്തുണ പ്രഖ്യാപിച്ച് പോട്ട പാമ്പാമ്പോട്ട് ശിവക്ഷേത്രത്തിൽ ഉത്സവം ലളിതമായി നടത്താൻ തീരുമാനിച്ചു. മാർച്ച് 23, 24, 25 തീയതികളിലെ ഉത്സവം ചടങ്ങുകൾ മാത്രമാക്കുകയാണ്. ഭഗവാന്റെ പ്രതിഷ്ഠാദിന മഹോത്സവത്തിന് ഒരു ആന മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ. കൂടൽ മാണിക്യം ദേവസ്വം കൂടി മുന്നോട്ടു വച്ച നിർദ്ദേശളുമായി ഭക്ത ജനങ്ങളും മറ്റുവിഭാഗങ്ങളും സഹകരിക്കണമെന്ന് ക്ഷേത്ര സമിതി പ്രസിഡന്റ് കെ.ജി. സുന്ദരൻ അറിയിച്ചു.