fire
പീലാർമുഴി വനത്തിലുണ്ടായ അഗ്നിബാധ അണയ്ക്കുന്നു

ചാലക്കുടി: പീലാർമുഴി വനത്തിലുണ്ടായ അഗ്‌നിബാധ ഫോറസ്റ്റ് ഉദ്യോഗസ്ഥരും ഫയർഫോഴ്‌സും ചേർന്ന് അണച്ചു. പുലി ശല്യത്തെ തുടർന്ന് കെണിക്കൂട് വച്ചിരിക്കുന്ന മേഖലയിലെ റിസർവ് വനത്തിൽ ഇന്നലെ വൈകീട്ടായിരുന്നു തീപിടുത്തം. ഇല്ലിക്കാടുകളും ചെറുമരങ്ങളും കത്തി നശിച്ചു. ഒരേക്കറിലായിരുന്നു അഗ്‌നിബാധ. വാഹനങ്ങൾ എത്തിപ്പെടാത്തതിനാൽ പച്ചിലത്തൂപ്പുകൾ ഉപയോഗിച്ചാണ് രക്ഷാപ്രവർത്തനം നടത്തിയത്.