കൊടുങ്ങല്ലൂർ: എടവിലങ്ങിൽ ആക്രമണം നടത്തിയ ബി.ജെ.പി പ്രവർത്തകർക്കെതിരെ കേസെടുക്കണമെന്ന് സി.പി.ഐ എടവിലങ്ങ് ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു. എടവിലങ്ങ് വില്ലേജിന് സമീപം പഴങ്ങാട്ട് ബാബു ഭാര്യ കുത്സു, ഇവരുടെ മക്കളായ ആഷിക്, ബാദുഷ എന്നിവരെ ബി.ജെ.പിക്കാർ ആക്രമിച്ച് പരിക്കേൽപ്പിച്ചെന്നാണ് സി.പി.ഐ ആരോപിക്കുന്നത്. ബി.ജെ.പി സ്വാധീന കേന്ദ്രത്തിൽ അവർക്കൊപ്പം പ്രവർത്തിക്കാൻ തയ്യാറാകത്തതിന്റെ പേരിലാണ് ഇവരെ ആക്രമിച്ചതെന്നും പ്രദേശവാസികളെ ഭീഷണിപ്പെടുത്തി വരുതിയിലാക്കുന്ന രീതി അവസാനിപ്പിക്കാൻ ബി.ജെ.പി തയ്യാറാകണമെന്നും സി.പി.ഐ ആവശ്യപ്പെട്ടു.