ചേർപ്പ്: എട്ടുമന പൊട്ടുചിറയിൽ ഒരു വീട്ടുകാർക്ക് കൊറോണ വൈറസ് ബാധയെന്നു വാട്‌സ് അപ് ഗ്രൂപ്പിൽ വ്യാജ പ്രചരണം നടത്തിയ യുവാവ് മാപ്പ് പറഞ്ഞ് തടിയൂരി. അസുഖബാധിതരായ കുടുംബം ചികിത്സ തേടാതെ വാതിലടച്ച് വീടിനകത്തിരിക്കുകയാണെന്നായിരുന്നു സന്ദേശത്തിൽ പറഞ്ഞിരുന്നത്. പൊതുപ്രവർത്തകൻ പൊലീസിൽ അറിയിച്ചതിനെ തുടർന്ന് സന്ദേശം വ്യാജമാണെന്നും ക്ഷമിക്കണമെന്നും യുവാവ് തന്നെ വാട്‌സ് ആപ്പിൽ കുറ്റം ഏറ്റുപറഞ്ഞു.