ചാലക്കുടി: ചാലക്കുടി എസ്.എൻ.ജി ട്രസ്റ്റിന്റെയും എസ്.എൻ.ഡി.പി യൂണിയന്റെയും സംയുക്താഭിമുഖ്യത്തിൽ കെ.ജി. ബാലൻ അനുസ്മരണ യോഗം നടത്തുന്നു. ചാലക്കുടി എസ്.എൻ.ജി ട്രസ്റ്റിന്റെയും എസ്.എൻ.ഡി.പി യൂണിയന്റെയും സ്ഥാപനത്തിന് നേതൃത്വം കൊടുക്കുകയും ഇവയുടെ നേതൃപദവിയിൽ ദിർഘകാലം പ്രവർത്തിക്കുകയും ചെയ്ത കെ.ജി. ബാലൻ അന്തരിച്ചിട്ട് മാർച്ച് 26ന് 18 വർഷം തികയുകയാണ്. 26ന് രാവിലെ 10.30ന് എസ്.എൻ.ജി ഹാളിൽ നടക്കുന്ന ചടങ്ങിൽ ട്രസ്റ്റ് പ്രസിഡന്റ് കെ.കെ. ബാലൻ അദ്ധ്യക്ഷനായി. യൂണിയൻ പ്രസിഡന്റ് കെ.വി. ദിനേഷ് ബാബു ഉദ്ഘാടനം ചെയ്യും. എം.ജി. നടരാജൻ മാസ്റ്റർ, എ.ആർ. ശങ്കരൻ മാസ്റ്റർ എന്നിവർ അനുസ്മരണം നടത്തും. യൂണിയൻ സെക്രട്ടറി കെ.എ. ഉണ്ണിക്കൃഷ്ണൻ സ്വാഗതവും വൈസ് പ്രസിഡന്റ് ചന്ദ്രൻ കൊളത്താപ്പിള്ളി നന്ദിയും പറയും.